വനിതകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യയാത്ര 
കൊച്ചി: അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് സൗജന്യയാത്രയൊരുക്കി കൊച്ചി മെട്രോ. പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്ക് സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

കൂടാതെ പെണ്‍കുട്ടികള്‍ക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേള്‍ മത്സരവും സംഘടിപ്പിക്കുന്നു.നിങ്ങളുടെ പിഞ്ചോമനയുടെ രസകരമായ നിമിഷങ്ങള്‍ ക്ലിക്ക് ചെയ്ത് കെഎംആര്‍എല്ലിന് അയച്ചുകൊടുക്കുക. മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് 20 പേരെ തിരഞ്ഞെടുക്കും. 

മാര്‍ച്ച് എട്ടിന് കൊച്ചി മെട്രോ ഒരുക്കുന്ന വേദിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു


Previous Post Next Post