മണർകാട് നാലുമണിക്കാറ്റിലെ സൗന്ദര്യവൽക്കരണം രാഷ്ടീയമായി തകർക്കുന്നു എന്ന് ഭരണപക്ഷം.

മണർകാട്:  നാലുമണിക്കാറ്റിൽ പൊതുജനങ്ങൾ വിശ്രമിക്കുകയും ലഘു ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഭാഗത്തിന് എതിർ വശം പി ഡബ്ല്യു ഡി അംഗീകാരത്തോടെ മണർകാട് പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി ടൈലുകൾ പാകി നടപ്പാത നിർമ്മിക്കുന്നതാണ് എതിർപ്പുമായി രാഷ്ട്രീയം കളിക്കുന്നു എന്ന് സീപി എം അവകാശപ്പെടുന്നു.  പണി പൂർത്തീകരിക്കുമ്പോൾ അതിമനോഹരമായി 250 മീറ്റർ നീളത്തിൽ റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് 30 സെന്റീമീറ്റർ ഉയരത്തിൽ നടപ്പാത ഉണ്ടാകും. വരുന്നവർക്കും പോകുന്നവർക്കും ഭയം കൂടാതെ നടക്കാൻ സാധിക്കും. കൂടാതെ രാവിലെയും വൈകുന്നേരവും നടക്കുന്നവർക്കും ഇത് ഉപകാരപ്രദമാകും എന്ന് ഭരണമുന്നണി അവകാശപ്പെടുബോൾ എതിർഭഗം പറയുന്നത് , ഇത് വെറും അഴിമതിയും ജനത്തിന് ഉപകാരപ്രതമാകില്ല എന്നും അശാസ്തീയമാണെന്നും അവർ അവകാശപ്പെടുന്നു.  പൊതുജനം പറയുന്നത് ഇത്രയും തുകയ്ക്കുള്ള വികസനം നടത്തുനില്ല എന്നാണ് പൊതുവേ ഉള്ള അഭിപ്രായം .  പദ്ധതികൾ കാണിച്ച് പണം തട്ടലാണെന്നും പൊതുജനഭിപ്രായം..
Previous Post Next Post