ഇന്നും വില കൂട്ടി, 115 കടന്ന് പെട്രോൾ വില




കൊച്ചി; രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ പെട്രോൾ വില 115 രൂപ കടന്നു. 

കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 113.0 രൂപയും ഡീസലിന് 99.86 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾവില 115.01 രൂപയും ഡീസലിന് 102.82 രൂപയുമാണ്. 

നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്.
Previous Post Next Post