കേരളത്തില്‍ ഇതുവരെ ലഭിച്ചത് 121% അധിക വേനല്‍മഴ






തിരുവനന്തപുരം : കേരളത്തില്‍ വേനല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ആകെ മഴയുണ്ടാകുമെങ്കിലും പശ്ചിമഘട്ടത്തിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യും.

 അതേസമയം, 121% അധിക വേനല്‍ മഴയാണ് ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ ലഭിച്ചിട്ടുള്ളതെന്ന് ഐ.എം.ഡിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.കെ ജനമണി പറഞ്ഞു. 121% അധിക വേനല്‍ മഴയെന്നത് സാധാരണയിലും ഉയര്‍ന്ന അളവാണ്. 

അടുത്ത രണ്ടുമൂന്ന് ദിവസങ്ങളില്‍ മഴ കുറഞ്ഞാലും പിന്നീടുള്ള ദിവസങ്ങളില്‍ മഴ കനക്കും. ഇരുപതാം തീയതിക്കുശേഷം കേരളത്തിലാകമാനം മഴപെയ്യും. പശ്ചിമഘട്ടത്തിനോട് ചേര്‍ന്നുള്ള ജില്ലകളില്‍ കനത്ത മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Previous Post Next Post