വേനല്‍ വീണ്ടും മഴ കനക്കും;.. 19 മുതല്‍ കനത്ത മഴ


തിരു.: സംസ്ഥാനത്ത്  നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം, വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും. ഇതുവരെ 121 ശതമാനം അധികം വേനല്‍ മഴ ലഭിച്ചുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
      ഇന്നും  ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതല്‍ 10 മണി വരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ്. മണിക്കൂറില്‍ 40 കി.മീ. വരെ വേഗതയില്‍ വീശി അടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി
അധികൃതർ അറിയിച്ചു.

Previous Post Next Post