കോട്ടയം ജില്ലയില്‍ 23 പേര്‍ക്കു കോവിഡ്




കോട്ടയം: ജില്ലയില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 37 പേര്‍ രോഗമുക്തരായി. 1069 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 10 പുരുഷന്‍മാരും 11 സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനുമുകളിലുള്ള ആറ് പേര്‍ രോഗബാധിതരായി.

നിലവില്‍ 226 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447663 പേര്‍
കോവിഡ് ബാധിതരായി. 445908 പേര്‍ രോഗമുക്തി നേടി. 
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
വാഴൂര്‍-3
മുത്തോലി,മേലുകാവ്, കാഞ്ഞിരപ്പള്ളി, തലപ്പലം,മണര്‍കാട്-2
കോട്ടയം, പാറത്തോട്, പായിപ്പാട്, ചിറക്കടവ്, പുതുപ്പള്ളി, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, അകലക്കുന്നം, മീനച്ചില്‍-1


Previous Post Next Post