കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കോവിഡ്; 35 പേര്‍ക്കു രോഗമുക്തി



കോട്ടയം: ജില്ലയില്‍ 29 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 35 പേര്‍ രോഗമുക്തരായി. 1522 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 13 പുരുഷന്‍മാരും 12 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 7 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 286 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4476 29 പേര്‍
കോവിഡ് ബാധിതരായി. 445855 പേര്‍ രോഗമുക്തി നേടി. 
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

പാലാ -6
കോട്ടയം - 5
കരൂർ, മുത്തോലി, നെടുംകുന്നം - 2
തലനാട്, മുളക്കുളം, കടനാട്, കങ്ങഴ,
കറുകച്ചാൽ, ഏറ്റുമാനൂർ, കൂട്ടിക്കൽ, പാറത്തോട്, കോരുത്തോട്,
തൃക്കൊടിത്താനം, ചിറക്കടവ്, മാടപ്പള്ളി - 1


Previous Post Next Post