പാമ്പാടിയെ ദുഖത്തിലാഴ്ത്തി യുവാവിൻ്റെ മുങ്ങി മരണം .ഏറ്റുമാനൂരിൽ നിന്നും വിനോദയാത്രക്ക് പോയ 2' യുവാക്കൾ മുങ്ങിമരിച്ചു ഒരാളെ കാണാനില്ല മരിച്ചവരിൽ ഒരാൾ പാമ്പാടി സ്വദേശി അലൻ റെജി

പാമ്പാടി : ഏറ്റുമാനൂർ മംഗളം കോളേജിൽ  നിന്നും വിനോദയാത്രക്ക് പോയ 2 യുവാക്കൾക്കൾ മുങ്ങിമരിച്ചു  മരിച്ചവരിൽ  ഒരാൾ പാമ്പാടി സ്വദേശി അലൻ റെജിയും പാമ്പാടി താന്നിമറ്റം എലിമുള്ളിൽ റെജിA C യുടെ മകൻ അലൻ റെജിയാണ് മുങ്ങി മരിച്ചത് 
2 വാഹനങ്ങളിലായി 90 വിദ്യാർത്ഥികളാണ് ഇന്നലെ ഉച്ചക്ക് വിനോദയാത്ര പുറപ്പെട്ടത് ഇന്നു രാവിലെ മംഗലാപുരത്തിന് സമീപം ഉഡുപ്പി ക്ക് അടുത്ത് മാൽപെ ദ്വീപ് സന്ദർശിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്  കടൽ തീരത്തിന് അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാ ണ് മാൽപെ ദ്വീപിലേയ്ക്ക് ബോട്ടിൽ വേണം എത്തിച്ചേരുവാൻ ഇവർ ദ്വീപിൽ നിന്നും തിരിച്ച് കരക്ക് പുറപ്പെടുന്നതിന് മുമ്പ് ഫോട്ടോ എടുക്കവെ ഒരാൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു ശക്തമായ വേലിയേറ്റം ഉള്ള സ്ഥലമാണ് ഇവിടെ.  വെള്ളത്തിൽ വീണ ആളെ രക്ഷിക്കുന്നതിനിടയിലാണ് മറ്റ് രണ്ട് പേരും അപകടത്തിൽപ്പെട്ടത് .
അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയിക്കായി തിരച്ചിൽ തുടരുന്നു 
ബന്ധുക്കൾ അപടക സ്ഥലത്തേയ്ക്ക് പുറപ്പെട്ടു
Previous Post Next Post