കോട്ടയം കോതനെല്ലൂരിൽ ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മോഷണം, മരണവീട്ടില്‍ നിന്ന് കവര്‍ന്നത് 31000 രൂപ സഹായിച്ചത് മൈക്ക് സെറ്റുകാരൻ !



 
കോട്ടയം: ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മരണവീട്ടില്‍ കടന്നുകയറി പണം കവര്‍ച്ച. കോട്ടയം കോതനെല്ലൂരില്‍ ശനിയാഴ്ചയാണ് മോഷണം നടന്നത്.31000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പ്ലാക്കുഴിയില്‍ ബേബി എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം മോഷണം പോയത്. ബേബിയുടെ അമ്മ മേരിയുടെ സംസ്കാരച്ചടങ്ങുകള്‍ പള്ളിയില്‍ നടക്കുന്നതിനിടെയായിരുന്നു മോഷണം.

പ്രതി വീട്ടിലെത്തുമ്പോൾ മറ്റ് ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ല. അയല്‍വാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനുമാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് മുന്നില്‍ നിരത്തിയിട്ടിരുന്ന കസേരയില്‍ അല്‍പ്പനേരം ഇരുന്ന ശേഷം അടുത്ത ബന്ധുവിനെപ്പോലെ മൈക്ക് സെറ്റ് കാരനെ സഹായിക്കുകയും മറ്റ് കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്ത ശേഷം വീടിനകത്തേക്ക് കയറുകയും മുറിയില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു.

വീട്ടില്‍ പണം വച്ചിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി 31000 രൂപ കവര്‍ന്ന് പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു. ബന്ധുക്കളില്‍ ചിലര്‍ ചടങ്ങ് കഴിഞ്ഞ് തിരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിയുന്നത്. ഓട്ടോയിലാണ് പ്രതി വീട്ടിലെത്തിയത്. മറ്റൊരു ഓട്ടോയില്‍ തിരിച്ച്‌ പോയ പ്രതി എറണാകുളം ഭാഗത്തേക്ക് കടന്നതായാണ് സംശയം.
Previous Post Next Post