കോട്ടയം : ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 35-ാം വാര്‍ഡിലെ ( അമ്പലം) ഉപതിരഞ്ഞെടുപ്പ് മെയ് 17ന് നടത്തും. ഇത് സംബസിച്ച വിജ്ഞാപനം ഏപ്രിൽ 20ന് നിലവിൽ വരും.
നാമനിർദേശ പത്രിക ഏപ്രിൽ 27 വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ 28 ന് നടത്തും . സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്.
വോട്ടെണ്ണൽ മെയ് 18ന് നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിച്ചതായി ഇലക്ഷൻ വിഭാഗം
ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് അറിയിച്ചു.