എല്‍ഐസിയുടെ പ്രഥമ ഓഹരിവില 902 മുതല്‍ 949 രൂപ വരെ; പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവ്





ന്യൂഡല്‍ഹി: എല്‍ഐസിയുടെ പ്രഥമ ഓഹരി 902 മുതല്‍ 942 രൂപ വരെ. ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവ് ലഭിക്കും. എല്‍ഐസി ജീവനക്കാര്‍ക്ക് 40 രൂപ ഇളവ് ലഭിക്കും.

മേയ് 4ന് ആരംഭിച്ച് മേയ് 9ന് ക്ലോസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. 21,000 കോടി രൂപയുടേതാണ് ഐപിഒ. റഷ്യ-യുക്രൈയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഒ വലുപ്പം വെട്ടിക്കുറച്ചിരുന്നു. എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിനുള്ള 5 ശതമാനം ഓഹരി വില്‍ക്കാനുള്ള തീരുമാനം 3.5 ശതമാനമായാണ് കുറച്ചത്. 

എല്‍ഐസിക്ക് 6 ലക്ഷം കോടി രൂപയാണ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനം ഐപിഒ നടത്താനാണ് തീരുമാനിച്ചതെങ്കിലും റഷ്യ-യുക്രൈയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.
Previous Post Next Post