യുവാവിനെ ഒരു സംഘം മർദ്ദിച്ചു കൊലപ്പെടുത്തി; സംഭവം ഇന്ന് പുലർച്ചെ ഒന്നേമുക്കാലിന്







ഒലവക്കോട് :  ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനമേറ്റു യുവാവ് മരിച്ചു. സംഭവം ഇന്ന് പുലർച്ചെ  ഒന്നേമുക്കാലിന്..

മലമ്പുഴ കടുക്കാംകുന്ന് കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് ( 27 ) ആണു മരിച്ചത് . 

സംഭവവുമായി ബന്ധപ്പെട്ട്  3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു . ഇന്നു പുലർച്ചെ 1.45 ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം . 

കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചതെന്നു പൊലീസ് പറഞ്ഞു . 

മർദ്ദനത്തിൽ അവശനായി റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത് . 

ഇതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു . പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു . 

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്
Previous Post Next Post