മീൻപിടിക്കുന്നതിനിടെ പത്തുവയസുകാരൻ പടുതക്കുളത്തിൽ വീണു മരിച്ചു. കട്ടപ്പനയ്ക്കു സമീപം മേട്ടുക്കുഴിയിലാണ് സംഭവം. വാഴയ്ക്കൽ സൂര്യയുടെ മകൻ പ്രശാന്ത് ആണ് മരിച്ചത്.
മീൻപിടിക്കുന്നതിനിടെ കുളത്തിലേക്കു കാൽ വഴുതി വീഴുകയായിരുന്നു. പിതാവ് ജോലി ചെയ്യാൻ എത്തിയ സ്ഥലത്തെ പടുതാക്കുളത്തിലാണ് കുട്ടി വീണത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി..