പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത്; പൊലീസുകാരനെ കാണാതായി





മലപ്പുറം: മലപ്പുറം പൊലീസ് ക്യാമ്പിലെ പൊലീസുകാരനെ കാണാതായി. അരീക്കോട് സ്‌പെഷല്‍ ഓപ്പറേറ്റിങ്ങ് ക്യാമ്പിലെ പൊലീസുകാരന്‍ മുബഷീറിനെയാണ് കാണാതായത്. 

ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനമാണ് തിരോധാനത്തിന് പിന്നിലെന്ന് വീട്ടുകാര്‍ പരാതിയില്‍ പറയുന്നു. ക്യാമ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന മുബഷീറിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. 

നിസ്സഹായനാണ്. ഇനിയൊരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും കത്തില്‍ പറയുന്നു. പൊലീസ് കേെസടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post