തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, കഴക്കൂട്ടത്ത് ബോംബേറിൽ യുവാവിന്‍റെ കാല് തകർന്നു






തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറിൽ യുവാവിന്‍റെ കാലിന് ഗുരുതര പരിക്കേറ്റു. ബോംബ് സ്ഫോടനത്തിൽ യുവാവിന്‍റെ വലത്തേക്കാൽ ചിന്നിച്ചിതറിയെന്നാണ് വിവരം. 

തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു.

സിജു, സുനിൽ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെ ഇന്ന് രാത്രി ഏഴരയോടെയാണ് ക്ലീറ്റസ് ആക്രമിക്കപ്പെട്ടത്. തുമ്പ സ്വദേശിയായ ലിയോൺ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് വിവരം.
Previous Post Next Post