കുട്ടികളിൽ ടാറ്റൂ പതിപ്പിക്കുന്നതു നിയന്ത്രിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്




തിരുവനന്തപുരം: കുട്ടികളിൽ ടാറ്റൂ പതിപ്പിക്കുന്നതു നിയന്ത്രിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്. ടാറ്റൂ പതിപ്പിക്കുന്നതിനു കൃത്യമായ മാർഗ നിർദേശങ്ങൾ കൊണ്ടുവരണമെന്നും ടാറ്റൂ ആർട്ടിസ്റ്റുകൾക്കും ടാറ്റൂ സ്റ്റുഡിയോകൾക്കും ലൈസൻസ് ഏർപ്പെടുത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരോടു കമ്മീഷൻ നിർദേശിച്ചു.
ബാലാവകാശ കമ്മീഷനു കീഴിൽ പ്രവർത്തിക്കുന്ന ബാല്യം പദ്ധതി നോഡൽ ഓഫീസർ അമൽ സജി നൽകിയ പരാതിയിലാണ് കമ്മീഷൻ അംഗം കെ. നസീറിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ ഉത്തരവ്
Previous Post Next Post