ഇനി കാ‍ർഡില്ലാതെയും എടിഎമ്മുകളിൽ നിന്ന് പണമെടുക്കാം



ഇന്ത്യയിലെ എല്ലാ എടിഎമ്മുകളിൽ  നിന്നും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം  വൈകാതെ നടപ്പിലാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. എല്ലാ ബാങ്കുകൾക്ക് കീഴിലുമുള്ള എടിഎമ്മുകളിൽ ഈ സൗകര്യം ലഭ്യമാവും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് ആർബിഐ  ഗവർണർ ഇക്കാര്യം അറിയിച്ചത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ UPI വഴിയാണ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ദാസ് വ്യക്തമാക്കി.
Previous Post Next Post