ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം , ​മകൾ ​ഗുരുതരാവസ്ഥയിൽ




 
ഇടുക്കി; വീടിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. 

ഗുരുതമായി പൊള്ളലേറ്റ ഇവരുടെ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. 

ലൈഫ് പദ്ധതിയിൽ കിട്ടിയ വീട്ടിലേക്ക് രണ്ടു ദിവസം മുൻപാണ് രവീന്ദ്രനും കുടുംബവും മാറിയത്. രാത്രിയായതിനാൽ വീടിന് തീപിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് വെളിയിൽ ഇറങ്ങി ആളുകളെ വിളിച്ചു കൂട്ടിയത്. 

തുടർന്ന് പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചു. ഇവർ എത്തിയതിന് ശേഷമാണ് വീട്ടിലെ തീ പൂർണമായി അണയ്ക്കാനായത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. വീട് പൂർണമായി കത്തിനശിച്ച നിലയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.


Previous Post Next Post