കരിപ്പൂരിൽ വൻ സ്വർണ വേട്ട; ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു; പത്ത് പേർ അറസ്റ്റിൽ




കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പൊലീസിന്റെ വൻ സ്വർണ വേട്ട. ഒന്നരക്കോടി രൂപയുടെ സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്. 

സംഭവത്തിൽ മൂന്ന് കാരിയർമാർ ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2.67 കിലോ സ്വർണവും പിടിച്ചെടുത്തു. 

കടത്തുകാരെ കൊണ്ടു പോകാനായി എത്തിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് പിടിയിലായത്. 
Previous Post Next Post