പാമ്പാടിയിൽ മഴ തുടരുന്നു പല സ്ഥലത്തും മരങ്ങൾ കടപുഴകി .വിശദമായി അറിയാം



ജോവാൻ മധുമല 
പാമ്പാടി : വേനൽ മഴ ശക്തമായതിനെ തുടർന്ന് പാമ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം വൈകിട്ട് 4ന് തുടങ്ങിയ മഴ ഇതുവരെ ശമിച്ചിട്ടില്ല മഴ അതിശക്തമല്ലെങ്കിലും തോരാതെ പെയ്യുകയാണ്
ചേന്നം പള്ളി കങ്ങഴ റൂട്ടിൽ റബ്കോയിക്ക് സമീപം മരം റോഡിലേക്ക് മറിഞ്ഞു ആലാമ്പള്ളി 11 ആം മൈലിൽ പാഴ്മരം K Kറോഡിൽ വീണതിനെ തുടർന്ന് അര മണിക്കൂർ ഗതാഗതം തടസപ്പെട്ടു പാമ്പാടി ഫയർഫോഴ്സും ,പോലീസും നാട്ടുകാരും ചേർന്നാണ് റോഡിൽ വീണ മരം മാറ്റി ഗതാഗതം പുനസ്ഥാപിച്ചത് അതേ സമയം വേനൽ മഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ചു പാലായിലും വെള്ളക്കെട്ട് ഉണ്ടായി പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്
Previous Post Next Post