"അമ്മയുടെ സ്നേഹമാണ് ഏറ്റവും വിലപ്പെട്ടത്", പാർവതിക്ക് പിറന്നാൾ ഉമ്മ നൽകി കാളിദാസ് ജയറാം


 


ചിത്രം: ഇൻസ്റ്റ​ഗ്രാം
 

 ചെന്നൈ : മലയാളികളുടെ പ്രിയ നടി പാർവതിയുടെ അൻപത്തിരണ്ടാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് സ്നേഹചുംബനം നൽകികൊണ്ടുള്ള നടൻ കാളിദാസ് ജയറാമിന്റെ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നത് അമ്മയുടെ സ്നേഹമാണ് എന്നാണ് കാളിദാസ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. 

‘അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ടത്, ജന്മദിനാശംസകൾ അമ്മ’ എന്നാണ് അമ്മയ്ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. പാർവതി അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ ചേർത്തുണ്ടാക്കിയ ഒരു കൊളാഷ് ചിത്രം പങ്കുവച്ചാണ് ജയറാം ആശംസകൾ നേർന്നത്. "ഹാപ്പി ബർത്തഡേ അച്ചു" എന്നാണ് ജയറാം കുറിച്ചത്.


Previous Post Next Post