പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കറുകച്ചാൽ വാഴൂർ റോഡിൽ മാന്തുരുത്തി കുരിശുകവലയിലായിരുന്നു അപകടം.
പരുമലയിലെ ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു ഡോക്ടർ. ഈ സമയം ഇവർ സഞ്ചരിച്ച കാർ, നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.