മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു.







പാലക്കാട് :  തിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ (90) അന്തരിച്ചു. പാലക്കാട്പാലക്കാട് ശരഖരീപുരം കാവ്സ്ട്രീറ്റിൽ  അനുരാധയിൽ രാത്രി 8.55ന് ആയിരുന്നു അന്ത്യം സംഭവിച്ചത്.

പക്ഷാഘാതത്തെ തുടർന്ന് ഒന്നര വർഷമായി ചികിത്സയിലായിരുന്നു. മരണസമയത്ത് മകനും മരുമകളും പേരക്കുട്ടികളും ഒപ്പമുണ്ടായിരുന്നു.

മുൻ യുഡിഎഫ് കൺവീനറും ധനമന്ത്രിയുമായിരുന്നു. 
ആറ് സംസ്ഥാനങ്ങളിൽ ഗവർണറായിട്ടുണ്ട്.

 മഹാരാഷ്ട്ര , നാഗാലാൻഡ് , ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി . അരുണാചൽ പ്രദേശ് , അസം , ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു . 16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു .
Previous Post Next Post