ഇനി തുണ അയ്യപ്പൻ, ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്





പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്.ഇന്നലെ രാത്രി ശബരിമലയിലെത്തിയ ദിലീപ് ഇന്ന് രാവിലെ ഏഴ് മണിയോടെ ദര്‍ശനം നടത്തുകയും ചെയ്തു.

ഇരുമുടിക്കെട്ടില്ലാതെ വടക്കേ നട വഴിയാണ് സന്നിധാനത്തെത്തിയത്. ഏറെ നേരം തിരുനടയില്‍ പ്രാര്‍ത്ഥനാ നിമഗ്നനായി ദിലീപ് നിന്നു. പ്രസാദം വാങ്ങിയ ശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി. തുടര്‍ന്ന് ക്ഷേത്രം തന്ത്രിയേയും മേല്‍ശാന്തിമാരേയും കണ്ട ശേഷമാണ് ദിലീപ് മടങ്ങിയത്.

മുന്‍ വര്‍ഷങ്ങളിലും ദിലീപ് ശബരിമല ദര്‍ശനം നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ദിലീപ് പ്രതികരിക്കാന്‍ തയ്യാറായില്ല.
Previous Post Next Post