അയർകുന്നം: പന്നഗം തോടിനെ വീണ്ടെടുക്കാൻ പുനർജ്ജനി പദ്ധതിയുമായി നാട്ടുകാർ ഒരുമിക്കുന്നു. കേരളത്തിൽ ഏറ്റവും നീളം കൂടിയ ശുദ്ധജലവാഹിനിയായിരുന്ന പന്നഗം തോട് ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. കയ്യേറ്റക്കാരെകൊണ്ടും കര ഇടിയുന്നതിനാലും മറ്റും പന്നഗം തോടിന്റെ പല ഭാഗങ്ങളിലും ആഴം കുറഞ്ഞിരിക്കുകയാണ് ചില ഇടങ്ങളിൽ പന്നഗം ഇന്ന് വഴി മാറി വരെ ഒഴുകുന്നു.
വാഴൂരിൽ നിന്നും ഉത്ഭവിക്കുന്ന പന്നഗം തോടിന് നൂറോളം കൈത്തോടുകൾ ഉണ്ട് . ഈകൈത്തോടുകൾ വിവിധ ഭാഗങ്ങളിൽ നിന്നും കൂടിച്ചേർന്ന് കിടങ്ങൂർ വഴി മീനച്ചിലാറ്റിൽ എത്തുമ്പോൾ ആറോളം പഞ്ചായത്തുകളിലെ കിണറുകൾക്കും , കുളങ്ങൾക്കും ജലസമ്യദ്ധി ഒരുക്കുന്നു ഇതീലൂടെ വലിയ അളവിൽ കൃഷിയെയും സഹായിക്കുന്ന ജലസ്രോതസാണ് പന്നഗം തോട് .
പന്നഗം തോട്ടിൽ ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകൾ സ്ഥാപിച്ച ചെക്ക്ഡാമുകൾ അശാസ്ത്രീയമായതിനാൽ തോടിന്റെ ഒഴുക്കിനെ ഇത് കാര്യമായി ബാധിച്ചിരിക്കുന്നു.
ജല സംരക്ഷണത്തിന് വലിയ ശ്രദ്ധ നൽകേണ്ട ഈ കാലത്ത് പന്നഗം തോട് തീർച്ചയായും സംരക്ഷിക്കണപ്പെടണം.
ഇതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ "പന്നഗം തോട് പുനർജ്ജനി" എന്ന പേരിൽ പദ്ധതി തയ്യാറാക്കി വരികയാണെന്ന് പദ്ധതിയുടെ കോർഡിനേറ്റർ സോബിൻലാൽ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു