അങ്കൻവാടിയിൽ നിന്നും ലഭിച്ചഅമൃതം പൊടിയിൽ ചത്ത് ഉണങ്ങിയ പല്ലി


 
തിരുവനന്തപുരം :ഒൻപത് മാസം പ്രായമായ കുട്ടിയ്ക്ക് അങ്കണവാടിയിൽ നിന്നും നൽകിയ അമൃതം പൊടിയിൽ ചത്ത് ഉണങ്ങിയ പല്ലിയെ കണ്ടെത്തി.ഞാണ്ടൂർ കോണം ആളിതറട്ടയിൽ അവിട്ടത്തിൽ അമിതാ കൃഷ്ണന്റെ 9 മാസം പ്രായമായ ആഗ്നേയ ഗിരീഷിന് അങ്കണവാടിയിൽ നിന്നും നൽകിയ അമൃതം ന്യൂട്രീ മിക്സ് പാക്കറ്റ് തുറന്ന് ഉപയോഗിയ്ക്കാൻ എടുത്തപ്പോഴാണ് പല്ലിയെ കണ്ടെത്തിയത് . ഇന്ന് രാവിലെയാണ് സംഭവം.

ആളിതറട്ടയിൽ  പ്രവർത്തിയ്ക്കുന്ന അങ്കണവാടിയിൽ നിന്നാണ് കുട്ടിയ്ക്ക് അമൃതം പൊടി നൽകിയത്. പാക്കറ്റിൽ പല്ലിയെ കണ്ടതിനെ തുടർന്ന് ഉടൻ തന്നെ അങ്കണവാടിയിൽ വിവരം അറിയിച്ചു.
Previous Post Next Post