സിബി മലയില്‍ ചിത്രം 'സമ്മര്‍ ഇന്‍ ബത്ലഹേ'മിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കറാണ് അറിയിച്ചത്. മഞ്ജു വാര്യര്‍- ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുവന്ന ചിത്രം 'മേരി ആവാസ് സുനോ'യുടെ ഓഡിയോ ലോഞ്ചിനിടെയാണ് പ്രഖ്യാപനം. 'മഞ്ജുവും ഞാനും ഒരു കുടുംബം പോലെയാണ്. മഞ്ജുവിനൊപ്പം ഒരു സിനിമ ചെയ്യാന്‍ മാത്രമാണ് സാധിച്ചത്. സമ്മര്‍ ഇന്‍ ബെത്ലഹേമിന്റെ രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും' സിയാദ് കോക്കര്‍ പറഞ്ഞു.
സമ്മര്‍ ഇന്‍ ബത്ലഹേമിന് രണ്ടാം ഭാഗം; പ്രഖ്യാപനവുമായി നിര്‍മ്മാതാവ്
ജോവാൻ മധുമല
0
Tags
Top Stories