പട്ടാപ്പകല്‍ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; കൂടുതല്‍ പൊലീസ് പാലക്കാട്ടേക്ക്, എല്ലാ ജില്ലകളിലും ജാഗ്രത



കൊല്ലപ്പെട്ട ശ്രീനിവാസന്‍/ടെലിവിഷന്‍ ചിത്രം
 

തിരുവനന്തപുരം: പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വധത്തിനു പിന്നാലെ ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം.

 സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാനാണ് പൊലീസ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

കൂടുതല്‍ പൊലീസ് സംഘത്തെ അടിയന്തരമായി പാലക്കാട്ട് എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. എറണാകുളം റൂറലില്‍നിന്ന് ഒരു കമ്പനി ആംഡ് പൊലീസ് സേനയെ പാലക്കാട്ട് വിന്യസിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പാലക്കാട്ട് ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കും. എഡിജിപി വിജയ് സാഖറെ പാലക്കാട്ട് എത്തുമെന്നാണ് അറിയുന്നത്. 


Previous Post Next Post