പത്തനംതിട്ടയില്‍ പുഴയില്‍ മുങ്ങി ഇന്നലെ നാല് മരണം; അപകടം മണിമലയാറ്റിലും അച്ചന്‍കോവിലാറ്റിലും
പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ മണിമലയാറ്റിലും അച്ചന്‍കോവിലാറ്റിലുമായി ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിച്ചു.

മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലെത്തിയ എട്ട് കുട്ടികള്‍ മണിമലയാറ്റിലെ വടക്കന്‍ കടവില്‍ കുളിക്കാനിറങ്ങിയപ്പോണ് അപകടമുണ്ടായത്. നാട്ടുകാര്‍ വെളളത്തിലിറങ്ങി രണ്ട് പേരെയും കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലെത്തു മുമ്ബ് കുട്ടികള്‍ മരിച്ചു.

അച്ചന്‍കോവിലാറ്റില്‍ കൈപ്പട്ടൂര്‍ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഏനാത്ത് സ്വദേശി വിശാഖ്, ഏഴംകുളം സ്വദേശി സുജീഷ് എന്നിവരാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹം ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
Previous Post Next Post