പാലായിൽ ഫേസ് ബുക്കിൽ ലൈവ് ആയി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്

പാലാ: ആത്മഹത്യാ ശ്രമം ഫേസ്‌ബുക്കില്‍ ലൈവ് ചെയ്തതോടെ യുവാവിനെ പൊലീസെത്തി രക്ഷിച്ച്‌ ആശുപത്രിയിലാക്കി. കൈ മുറിച്ചുള്ള ആത്മഹത്യാശ്രമം ഫേസ്‌ബുക്കില്‍ ലൈവ് ചെയ്ത പാലാ കിഴതടിയൂര്‍ സ്വദേശിയായ മുപ്പതുകാരനെയാണ് പൊലസ് എത്തി ആശുപത്രിയിലാക്കിയത്.ഇന്നലെ വൈകിട്ടാണു സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണു യുവാവ് ആത്മഹത്യാശ്രമം ഫേസ്‌ബുക്കിലിട്ടത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള്‍ വന്നത്.
ഇതു ശ്രദ്ധയില്‍പെട്ട ഒരാള്‍ പൊലീസില്‍ വിവരമറിയിച്ചു. അരമണിക്കൂറിനുള്ളില്‍ എസ്‌എച്ച്‌ഒ കെ.പി.തോംസണിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവര്‍ എത്തുന്നതിനു മുന്‍പേ പൊലീസ് യുവാവിനെ അനുനയിപ്പിച്ച്‌ വീടിന്റെ വാതില്‍ തുറപ്പിച്ചു. പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. പരുക്കു ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post