കാറ്റ് : വാഴൂരിൽ വ്യാപകനാശം, വൈദ്യുതി വിതരണം നിലച്ചു
പാമ്പാടി: ഇന്ന് പുലർച്ചെയുണ്ടായ ശകതമായ കാറ്റിൽ വാഴൂരിന്റെ വിവിധ ഭാഗങ്ങളിൽ കനത്തനാശം സംഭവിച്ചു. 
വൈദ്യുതി വിതരണവും നിലച്ചു.

 എസ്.വി.ആർ.വി.എൻ.എസ്.എസ്.സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. 
മേൽക്കൂര മീറ്ററുകൾക്കപ്പുറമുളള ഗ്രൗണ്ടിലാണ് പതിച്ചത്.
നിരവധി മരങ്ങൾ കടപുഴകിയിട്ടുണ്ട്. വീടുകൾക്ക് മുകളിലും മരങ്ങൾ വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ജില്ലയിലുടനീളം ഇന്ന് പുലർച്ചെ ശക്തമായി കാറ്റ് വീശിയിരുന്നു. ചെറിയ തോതിൽ മഴയും ചെയ്തു.


Previous Post Next Post