കോഴഞ്ചേരിയില്‍ ഡി.വൈ.എഫ്‌.ഐ നേതാവിന് വെട്ടേറ്റു.,ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം





കോഴഞ്ചേരിയില്‍ ഡി.വൈ.എഫ്‌.ഐ നേതാവിന് വെട്ടേറ്റു. സി.പി.എം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മന്റ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റും ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ നൈജില്‍ കെ.ജോണിക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് സി.പി.എം ആരോപണം.പരുക്കേറ്റ നൈജിലിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . രണ്ട് ബൈക്കുകളിലും ഒരു കാറിലുമായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം.
Previous Post Next Post