മണർകാട് : കേരള ഇലക്ട്രിക് ട്രേഡ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ഷാജി പി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ മണർകാട് രാജ് റീജന്റ് ഹോട്ടലിൽ വെച്ച് നടന്നു. സ്റ്റേറ്റ് പ്രസിഡന്റ് കെ.സി തോമസ് ഉത്ഘാടനവും , സ്റ്റേറ്റ് സെക്രട്ടറി കൃഷ്ണസ്വാമി മുഖ്യപ്രഭാഷണവും , മുൻ സ്റ്റേറ്റ് പ്രസിഡന്റ് കൃഷ്ണകുമാർ G.S. T സംബന്ധമായ ക്ലാസും നയിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് സ്റ്റേറ്റ് ജോ.സെക്രട്ടറി ജോൺ ഏബ്രഹാം , സ്റ്റേറ്റ് കമ്മറ്റി മെമ്പർമാരായ റ്റോം ജോസ് , ജോർജ് തോമസ്, TR. സന്തോഷ്, ജില്ലാ വൈ.പ്രസിസന്റ് സ്ലീബാ സി ഏബ്ര ഹാം, ജില്ലാ സെക്രട്ടറി മോഹൻ ഐപ്പ്, ജില്ലാ ട്രഷറർ ഏബ്രഹാം തോമസ്, ജോ.സെക്രട്ടറി മനോജ് M.C, തുടങ്ങി യവർ പ്രസംഗിച്ചു.