ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ 16കാരി കൂട്ടബലാത്സംഗത്തിനിരയായി; ദൃശ്യം ചിത്രീകരിച്ചു



ന്യൂഡൽഹി∙ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിൽനിന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലേക്കുള്ള 44 കിലോമീറ്റര്‍ യാത്രക്കിടയിലാണു പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതെന്നു പൊലീസ് അറിയിച്ചു. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികൾ ചിത്രീകരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

ജൂൺ 6 വൈകുന്നേരം സുഹൃത്തിന്റെ വീട്ടിൽനിന്നു മടങ്ങുമ്പോഴായിരുന്നു വസന്ത് വിഹാർ മാർക്കറ്റിൽ വച്ച് പ്രതികളെ കണ്ടുമുട്ടിയതെന്നു പെൺകുട്ടി പൊലീസിനോട് പറഞ്ഞു. യുവാക്കളെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ട്. മദ്യം കുടിപ്പിച്ച ശേഷം തന്നെ നിർബന്ധിച്ച് കാറിൽ കയറ്റിയെന്നാണ് പെൺകുട്ടി പറയുന്നത്. മൂന്നാമത്തെയാൾ വഴിമധ്യേയാണ് കാറിൽ കയറിയത്. 

ജൂലെ 6 രാത്രി 8.30ന് പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയെന്നും ജൂലൈ ഏഴ് രാവിലെ തിരികെ കൊണ്ടുപോയി വിട്ടെന്നും പൊലീസ് പറഞ്ഞു. ജൂലൈ 8 ന് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് പെൺകുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. വൈകാതെ തന്നെ പ്രതികൾ പിടിയിലായെന്നും ഡിസിപി മനോജ്. സി പറഞ്ഞു. അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. 23, 25, 35 വയസ് പ്രായമുള്ള മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.


Previous Post Next Post