ഖത്തർ: കഴിഞ്ഞ ദിവസം ആണ് ഖത്തറിൽ പരിശോധന ശക്തമാക്കാൻ അധികൃതർ തീരുമാനിക്കുന്നത്. അൽ വക്റ മുനിസിപ്പാലിറ്റി പരിധിയിൽ ആണ് പരിശോധന നടന്നത്. പരിശോധനയിൽ 32 ടൺ പഴകിയ ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിക്കൂടി. ഒമ്പത് ഭക്ഷ്യ ഔട്ട്ലെറ്റുകളിലായാണ് പരിശോധന നടത്തിയത്. മുനിസിപ്പാലിറ്റി പരിധിയിലെ ബിർകാത് അൽ അവാമീർ മേഖലയിൽ ആണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു ഭക്ഷണ ശാല ലെെസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെ ഉണ്ടായിരുന്ന കടകളിൽ നിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. മുൻസിപാലിറ്റിയുടെ ആരോഗ്യ വിഭാഗവും പൊതുശുചീകരണ വിഭാഗവും കൂടി ചേർന്നാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ പരിശോധന നടത്താൻ തന്നെ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ഖത്തർ ഇപ്പോൾ ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ ആണ്. ഫുട്ബാൾ ടൂർണമെൻറിനായി ഖത്തറിലെത്തുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർക്കും സന്ദർശകർക്കും വേണ്ടി വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാക്കി കൊണ്ടിരിക്കുകയാണ്. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്ന സ്ഥലങ്ങൾ ആണ് ഖത്തറിൽ ഉള്ളത്. അതുകൊണ്ട് തന്നെ വലിയ സാധ്യതയാണ് ഖത്തറിന് വിനോദ സഞ്ചാര മേഖലകളിൽ ഉള്ളത്. ഖത്തറിൽ എത്തുന്നവർക്ക് ആസ്വദിക്കാൻ വേണ്ടി പല തരത്തിലുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.
ഖത്തറിന്റെ വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന അൽ സുബാറ കോട്ട ഉൾപ്പെടുന്ന പ്രദേശമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഖത്തർ പ്രധാനപ്പെട്ടതുമായ പൗരാണിക കേന്ദ്രം ആണ് ഈ പ്രദേശം. യുനെസ്കോയുടെ പൈതൃക പദവി ഈ പ്രദേശത്തിന് ലഭിച്ചിട്ടുണ്ട്. ദോഹയിൽനിന്നും 100 കി.മീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.