പതിമൂന്നുകാരിയെ പീഡിപ്പിച്ച മിമിക്രി കലാകാരൻ അറസ്റ്റിൽ


പേരാമ്പ്ര :  പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര ചേനോളിയിൽ ചെക്കിയോട്ട് ഷൈജു (41) ആണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടി പഠനത്തിൽ താല്പര്യമില്ലായ്മ പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post Next Post