കോഴിക്കോട്:ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വാരിക്കോരി പരോള്‍ അനുവദിച്ചെന്ന് വിവരാവകാശ രേഖ. കെ.സി രാമചന്ദ്രന് 924 ദിവസമാണ് പരോള്‍ നൽകിയത് .കെ.കെ രമയ്ക്കെതിരായ വധ ഭീഷണിക്കത്ത് ചര്‍ച്ചയാകുന്നതിനിടെയാണ് കണ്ണൂര്‍ ജയിൽ സൂപ്രണ്ട് നൽകിയ വിവരാവകാശ മറുപടി പുറത്തു വരുന്നത്. ടി.പി ചന്ദശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്ക് 2016 ന് ശേഷം വാരിക്കോരി പരോള്‍ നൽകി. കണ്ണൂര്‍ ജയിലിൽ കഴിയുന്ന കെ.സി രാചമന്ദ്രൻ 924 ദിവസവും പരോളിൽ പുറത്തായിരുന്നു . മനോജൻ 826 ദിവസവും ടി.കെ രജീഷ് 819 ദിസവും പരോളിലായിരുന്നു. മുഹമ്മദ് ഷാഫ് 372 ദിവസവും സിജിത്തിനും ഷിനോജിനും 370 ദിവസം വീതവും പരോള്‍ കിട്ടി ഗൂഡാലോചന,ഉന്നത രാഷ്ട്രീയ ബന്ധം എന്നിവ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്. കൊഫേ പോസ പ്രതി ഫായിസിന് ടിപി കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക സഹായം നൽകിയെന്നും പ്രത്യേക സംഘം കണ്ടെത്തി. സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു . ഇത് പരിഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എന്നാല്‍ അന്വേഷണം സിബിഐക്ക് കൈമാറാത്തതിനു പിന്നില്‍ സിപിഎം-ബിജെപി ഒത്തുകളിയെന്നാണ് ആക്ഷേപം.ടിപി കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.