കോട്ടയം : തനിക്കും തന്റെ കുടുംബാംഗങ്ങൾക്കും എതിരെ പ്രതികരിക്കുന്നവരെ എല്ലാം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള പിണറായി വിജയന്റെ തീരുമാനമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ. എയുമായ കെ.എസ്.ശബരിനാഥിന്റെ അറസ്റ്റിലൂടെ ബോധ്യമായതെന്ന് കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി.സി ജോർജ് പറഞ്ഞു. കേരളം ഭരിക്കുന്ന പിണറായി വിജയന് അധികാര ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. അമിതമായ പുത്രി വാത്സല്യം അദ്ദേഹത്തെ അന്ധനാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരം പ്രതികാര രാഷ്ട്രീയത്തിനെതിരെ പൊതുസമൂഹം ഉണരണം. വലിയ തിരിച്ചടിയാകും പിണറായി വിജയൻ കാരണം സിപിഎം നേരിടാൻ പോകുന്നതെന്നും പി.സി. ജോർജ് പറഞ്ഞു..
കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ : പി.സി. ജോർജ്
ജോവാൻ മധുമല
0
Tags
Top Stories