കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം





കൊട്ടാരക്കര :  ഏനാത്തിന് സമീപം കുളക്കടയിൽ ഇന്നോവയും ആൾട്ടോകാറും തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പുനലൂർ തൊളിക്കോട് സ്വദേശികളാണ് മരിച്ചത്.

കൊട്ടാരക്കര ഭാഗത്തുുനിന്നും അടൂർ ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂർ ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ ആൾട്ടോ കെ ടെൻ കാറുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. 
തിങ്കളാാഴ്ച രാത്രി 12.30 ഓടെയായിരുന്നു അപകടം. 

പുനലൂർ സ്വദേശികളായ ബിനിഷ് കൃഷ്ണൻ (35) ഭാര്യ മഞ്ജു (29) മകൾ ശ്രേയ (3) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
Previous Post Next Post