സഹപാഠികൾക്ക് മരണത്തെക്കുറിച്ച് സന്ദേശം അയച്ചശേഷം എൻജിനീയറിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു






കോഴിക്കോട്: വടകര മണിയൂര്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തുറയൂര്‍ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങിമരിച്ചത്. സഹപാഠികള്‍ക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ച ശേഷമാണ് നൈസ ജീവനൊടുക്കിയത്.

 എന്‍ജിനീയറിങ് കോളേജില്‍നിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ കോളേജ് യൂണിഫോമിലാണ് ജീവനൊടുക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍സന്ദേശം കിട്ടിയ സഹപാഠികള്‍ വീട്ടിലേക്കുവന്നെങ്കിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
Previous Post Next Post