മകനെ കൊന്ന് കുഴിച്ചു മൂടിയ ശേഷം കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി; കുവെെറ്റിൽ മാതാവ് അറസ്റ്റില്‍


കുവെെറ്റ്: സ്വന്തം മകനെ കൊന്ന് കുഴിച്ചു മൂടിയ ശേഷം അവനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നൽകിയ മാതാവ് കുവെെറ്റിൽ അറസ്റ്റിൽ. കുവെെറ്റിലെ വെസ്റ്റ് അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലാണ് സംഭവം നടന്നത്. മാസങ്ങൾ മുമ്പാണ് സംഭവം നടന്നത്. മാതാവ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി. തുടർന്ന് തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് പോലിസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാവ് തന്നെ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയതെന്ന് കണ്ടെത്തിയത്. കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് സംഭവം നടക്കുന്നത്. അമ്മ മകനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഇവര്‍ അഞ്ച് ദിവസം മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ചു. പിന്നീട് കുഴിച്ചു മൂടുകയായിരുന്നു. തുടർന്ന് മകനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ പോലീസ് കുട്ടിയുടെ ജീര്‍ണിച്ച മൃതദേഹം പൊലീസ് പുറത്തെടുത്തു. തുടർന്നാണ് അമ്മ ബോധപൂർവം കുട്ടിയെ കൊല്ലുകയായിരുന്നു എന്ന് കണ്ടെത്തിയത്. 

കുട്ടിയെ കൊന്ന ശേഷം മൃതദേഹം കുഴിച്ചിട്ടു എന്ന് കുവെെറ്റ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. എന്നാൽ മാതാവ് എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാരണം യുവാവ് വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ മറ്റു വിവരങ്ങൾ ഒന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Previous Post Next Post