അടിമാലി: പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്.
സ്കൂളിലെത്തിയ അസ്ലഹ ബസ് കയറുന്നതിനായി സ്കൂളിൽ നിന്ന് കുറച്ചു ദൂരം എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംംഭവിച്ചു. വെള്ളത്തൂവൽ ശെല്യാംപാറ പൊന്നപ്പാല അലിയാറുടേയും നസീമയുടേയും മകളാണ്.
അടിമാലി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
സംസ്കാരം വ്യാഴം പകൽ ശല്യാംപാറ മുഹയദീൻ ജുമ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരൻ
ഷാഹുൽ അലിയാർ (ബിരുദ വിദ്യാർത്ഥി, എംഎ കോളേജ്, കോതമംഗലം), സഹോദരിമാർ: അഹ്സന, (വിഎഫ്എംജിഎച്എസ്എസ് കൂമ്പൻപാറ), അഫ്ലഹ (എസ്എൻവിയുപിഎസ് ശല്യാംപാറ).