✒️ ജോവാൻ മധുമല
കോട്ടയം :കറുകച്ചാലിൽ വാഹന അപകടം ടാങ്കർ ലോറിക്കടിയിൽ കാർ ഇടിച്ച് കയറി യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു രാത്രി 9: 15 ഓട് കൂടിയായിരുന്നു അപകടം N S S പടിക്ക് സമീപം ചങ്ങനാശേരി റൂട്ടിൽ ഇറക്കത്തിൽ ആയിരുന്നു അപകടം
ടാങ്കർ ലോറി പെട്ടന്ന് റിവേഴ്സ് എടുത്ത സമയത്ത് കറുകച്ചാൽ റൂട്ടിലേയ്ക്ക് സഞ്ചരിച്ച കാർ ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ച് കയറുകയായിരുന്നു കാറിൽ നാല് യാത്രികർ ഉണ്ടായിരുന്നു കാർ യാത്രികയായ സ്ത്രീക്ക് പരുക്കുണ്ട് ഇവരെ N. S .S ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചമ്പക്കര സ്വദേശികളുടെതാണ് കാർ,, ഇവരുടെ അമ്മയെ ആംബുലൻസിൽ ചങ്ങനാശേരിയിൽ നിന്നും കൊണ്ടുവരുന്ന സമയത്തായിരുന്നു ആംബുലൻസിന് മുമ്പിൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്