പാമ്പാടിയിൽ കലാകാരൻമാർ ഒന്നിച്ചു; "പാടാം ആർക്കും പാടാം ഒപ്പം മിമിക്രിയും " പരിപാടി നടന്നു


 

പാമ്പാടി:  കലാകാരന്മാരുടെ സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ "പാടാം ആർക്കും പാടാം ഒപ്പം മിമിക്രിയും " എന്ന പരിപാടി പാമ്പാടിയിൽ നടത്തി. 
പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി ഉദ്ഘാടനം ചെയ്തു. സവാബ് സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അദ്ധ്യക്ഷനായിരുന്നു. രക്ഷാധികാരി ഡോ. നിരണം രാജൻ മുഖ്യ പ്രസംഗം നടത്തി. മുഖ്യ ഉപദേഷ്ടാവ്‌ ബാബു മുതലപ്ര, ജനറൽ സെക്രട്ടറി മധു.ഡി. വായ്പ്പൂര്,  വനിതാ വിഭാഗം പ്രസിഡന്റ് ശ്രീദേവി ശ്രീകുമാർ , വൈസ് പ്രസിഡന്റുമാരായ സന്തോഷ് മല്ലപ്പള്ളി, ഷീലാ ഡോഫിൻ, രതീഷ് മുക്കൂർ ,വിജയൻ തിരുവനന്തപുരം, ഹേമ ആർ നായർ , തമ്പി അണിയറ, എന്നിവർ പ്രസംഗിച്ചു
Previous Post Next Post