സ്വാതന്ത്ര്യ ദിനാഘോഷം: കോട്ടയത്ത് മന്ത്രി വി.എൻ. വാസവൻ പതാക ഉയർത്തും


കോട്ടയം: ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ ഓഗസ്റ്റ് 15ന് രാവിലെ 8.25 മുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒൻപതിന് സഹകരണ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തും. തുടർന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകും. 21 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡിൽ പങ്കെടുക്കുക. പോലീസ്-3, ഫോറസ്റ്റ്-1, എക്‌സൈസ്-1, അഗ്നിരക്ഷാ സേന-1, എൻ.സി.സി.-4, സ്റ്റുഡന്റ് പോലീസ് കേഡറ്റ്-3, സ്‌കൗട്ട്‌സ്-2, ഗൈഡ്‌സ്-2, ജൂനിയർ റെഡ്‌ക്രോസ്-1, ബാൻഡ് സെറ്റ്-3 എന്നീ പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുക. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫീസറായ ആർ.പി. അനൂപ് കൃഷ്ണയാണ് പരേഡ് കമാൻഡർ. പരേഡിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പ്ലാറ്റൂണുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കലാപരിപാടികളും അരങ്ങേറും. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ പങ്കെടുക്കും.

      പി.ആർ. ഷൈജു, കെ.കെ. പ്രശോഭ് (പോലീസ്), വി. വിദ്യ(വനിതാ പോലീസ്), എൻ.വി. സന്തോഷ് കുമാർ (എക്‌സൈസ്), കെ.ജി. മഹേഷ് (ഫോറസ്റ്റ്), വിഷ്ണു മധു (അഗ്നിരക്ഷാ സേന), ആനന്ദ് സുനിൽ (എൻ.സി.സി. സീനിയർ ആൺകുട്ടികൾ) ആർദ്ര ബൈജു (എൻ.സി.സി. സീനിയർ പെൺകുട്ടികൾ), ദിൽഷാദ് റിസ്വാൻ (എൻ.സി.സി. ജൂനിയർ ആൺകുട്ടികൾ) ശ്രേയ ശ്രീനിവാസ് (എൻ.സി.സി. ജൂനിയർ പെൺകുട്ടികൾ), ഗായത്രി സുരേഷ്, ആർദ്ര അനീഷ്, സാന്ദ്ര ലാലു (സ്റ്റുഡന്റ് പോലീസ് കേഡറ്റ്), ജിതിൻ കൃഷ്ണ, ജെറോം ജേക്കബ് ജോർജ് (സ്‌കൗട്ട്), ലക്ഷ്മി മേനോൻ, ഹെലൻ കെ. സോണി (ഗൈഡ്‌സ്), നന്ദന കൃഷ്ണ (ജൂനിയർ റെഡ് ക്രോസ്) എന്നിവരാണ് പ്ലാറ്റൂൺ കമാൻഡർമാർ.

       മൗണ്ട് കാർമൽ ജി.എച്ച്.എസ്. കോട്ടയം, ഗവൺമെന്റ് ബോയ്‌സ് എച്ച്.എസ്. വൈക്കം, എസ്.എഫ്.എസ്.എച്ച്.എസ്., ഏറ്റുമാനൂർ എന്നീ സ്‌കൂളുകൾ

ബാൻഡ് പ്ലാറ്റൂണിൽ പങ്കെടുക്കും. കെ.ജെ. സാബുവാണ് ബാൻഡ് മാസ്റ്റർ.

Previous Post Next Post