ലഖ്‌നൗ: സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് പൊലീസുകാരുടെ 'നാഗനൃത്തം' വിവാദമായി. ആഘോഷത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരാണ് അനുചിതമായി ഡാന്‍സ് ചെയ്തത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇരുവരെയും സ്ഥലം മാറ്റി
ആഗസ്റ്റ് 15ന് ആഘോഷപരിപാടിയുടെ ഭാഗമായി എസ്‌ഐയും പൊലീസുകാരനും ചേര്‍ന്ന് മറ്റ് ജീവനക്കാര്‍ നോക്കിനില്‍ക്കെ നാഗനൃത്തം നടത്തിയതിനാണ് നടപടി. ഇരുവരും ഉത്തര്‍പ്രദേശിലെ കോട് വാലി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനാണ്.
പൊലീസുകാരുടെ സ്വതന്ത്ര്യാദിനാഘോഷം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാന്‍ഡിന്റെ താളത്തിനൊപ്പം പൊലീസുകാരന്‍ നാഗനൃത്തച്ചുവടുകള്‍ വെച്ചപ്പോൾ സബ് ഇന്‍സ്‌പെകടര്‍ മകുടിക്ക് സമാനമായി സംഗീതോപകരണം വായിച്ചു. ഇതുകണ്ട് മറ്റുപൊലീസുകാര്‍ കയ്യടിക്കുന്നതും കാണാം.
.
The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress
Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us
Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം