കണ്ണൂർ: പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം വനിത പോലീസുകാരിയെ ഇടിച്ച ശേഷം നിർത്താതെ പോയ സ്കൂട്ടർ യാത്ര കാരൻ പിടിയിൽ
താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസ് (18) നെയാണ് കണ്ണുർ ടൗൺ സർക്കിൾ ഇൻസ്പക്ടർ പി എ ബിനുമോഹൻ അറസ്റ്റ് ചെയ്തത്,
വ്യാഴായ്ച്ച പകൽ 2.30നാണ് സംഭവം
കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ സി പി ഒ ജിൻസിയെ ഇടിച്ചശേഷം സ്കുട്ടർ നിർത്താതെ അമിതവേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു,
സ്വാതന്ത്ര്യദിന പരേഡ് റിഹേസലിന് പോലീസ് ഗ്രൗണ്ടിൽ പോയി മടങ്ങുകയായിരുന്നു ജിൻസി, തലക്ക് പരിക്കേറ്റ ഇവരെ കണ്ണുർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
സൽമാൻ ഫാരിസിന് ലൈസൻസില്ലെന്ന് പോലീസ് പറഞ്ഞു