മദ്യനയത്തിൽ കുരുങ്ങി ആം ആദ്മി ! കേന്ദ്ര അന്വേഷണ ഏജൻസികൾ കുരുക്ക് മുറുക്കുന്നു

ന്യൂഡൽഹി : പുതിയ മദ്യനയത്തിൽ കുരുങ്ങി ആം ആദ്മി. ദില്ലി ഉപമുഘ്യമന്ത്രി തന്നെ ഒന്നാം പ്രതിയായ കേസിൽ സിബിഐ ക്ക് പുറമെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനുള്ള വല വിരിക്കുന്നു. 2021 നവംബർ മാസം മുതലാണ് ദില്ലിസർക്കാർ മദ്യനയം നടപ്പാക്കി തുടങ്ങിയിരുന്നത്. പുതിയ മദ്യ നയത്തിൽ സർക്കാർ മദ്യവില്പനയില്ല് നിന്നും പൂർണമായും പിന്മാറി. സ്വകാര്യ വ്യക്തികളുടെയും സർക്കാരിന്റെയും ഔട്ലെറ്റുകളിലൂടെയായിരുന്നു 2021 വരെമാദ്യ വില്പന നടന്നിരുന്നത്.

എന്നാൽ പിന്നീട ദില്ലിയെ 32 മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും 27 ഔട്ലെറ്റുകൾ വീതം 864 ഷോപ്പുകളായാണ് പിന്നീട് മദ്യവില്പന നടത്തി തുടങ്ങിയത്. മദ്യ മാഫിയയെ ഇല്ലാതാക്കാനാണ് പുതിയ നയം കൊണ്ടുവന്നതെന്ന് ആം ആദ്മി വാദിച്ചെങ്കിലും സ്ഥിതി വിപരീതമായിരുന്നു എന്ന് തുടർന്ന് വ്യക്തമാവുകയായിരുന്നു. മദ്യം മത്സരത്തോടെ വിട്ട് തുടങ്ങിയപ്പോൾ മദ്യത്തിന്റെ ഗുണ നിലവാരത്തിലും വലിയ പാകപ്പിഴവുകൾ ഉള്ളതായി തെളിയുകയും ചെയ്തു
Previous Post Next Post