മറിയപ്പള്ളിയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം








കോട്ടയം :
എംസി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം 

മറിയപ്പള്ളി പള്ളം മംഗലപുരം വീട്ടിൽ ഷൈലജ (60), ഭർത്താവ് സുദർശനൻ(70) എന്നിവരാണ് ആണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശൈലജ തൽക്ഷണം മരിച്ചു.  ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ് സുദർശനൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ എം സി റോഡിൽ മറിയപ്പള്ളിയിൽ ആയിരുന്നു അപകടം. പള്ളത്തു നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ച സ്കൂട്ടർ.

ഈ സമയം എതിർ ദിശയിൽ നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും , പിന്നീട് ഇവർ സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Previous Post Next Post