പുതുപ്പള്ളിയിൽ വിദ്യാർത്ഥി ചിന്തൻ ശിബിരം


മീനടം: കേരളത്തിലെ ആദ്യ വിദ്യാർത്ഥി ചിന്തൻ ശിബിരത്തിന് പുതുപ്പള്ളി വേദിയാവുകയാണ്. KSU പുതുപ്പള്ളി നിയോജകമണ്ഡലം ക്യാമ്പ് 2022 ഓഗസ്റ്റ് 13 ന് മീനടത്ത് (ജോബിൻ തലപ്പാടി നഗർ ) വെച്ച് നടത്തപ്പെടുകയാണ്. നിയോജകമണ്ഡലത്തിലെ 6 പ്രധാനപ്പെട്ട കോളേജുകളിലെ KSU യൂണിറ്റ് കമ്മറ്റി അംഗങ്ങൾ, 8 KSU മണ്ഡലം കമ്മറ്റി ഭാരവാഹികൾ, പ്രാദേശിക KSU പ്രവർത്തകർ, നിയോജക മണ്ഡലം- ജില്ലാ ഭാരവാഹികൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചർച്ചകൾ, സെമിനാറുകൾ, പ്രമേയ അവതരണം, കലാപരിപാടികൾ എന്നിവയായിരിക്കും ക്യാമ്പിന്റെ പ്രധാന ഘടകങ്ങൾ. 

കേരളത്തിന്റെ ആരാധ്യനായ മുൻ മുഖ്യമന്ത്രി ബഹു. ശ്രീ. ഉമ്മൻ ചാണ്ടി അവറുകൾ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോ. സരിൻ പി, സിജോ ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
Previous Post Next Post